എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസി. മാനേജര്‍ (ബൈന്‍ഡിങ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷിക്കാം.
പ്രിന്റിങ് ടെക്നോളജിയില്‍ ഫസ്റ്റ് ക്ലാസ്, ബി.ടെക് അല്ലെങ്കില്‍ ബി.ഇയില്‍ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്നോളജിയിലുള്ള മൂന്ന് വര്‍ഷത്തെ ഫസ്റ്റ് ക്ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവുമാണ് യോഗ്യത. പ്രായം 18നും 36നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ ജനുവരി 30 ന് മുന്‍പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.